LATESTKERALA

സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട; മുഖ്യമന്ത്രിയോട് മലയാളത്തില്‍ പ്രതിഷേധം അറിയിച്ച് ആസാദ്

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തില്‍ ട്വീറ്റ് ചെയ്താണ് കേരള സര്‍ക്കാരിനോട് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. ‘സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്.
സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക
അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക.’ ആസാദ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് ആസാദിന്റെ ട്വീറ്റ്. ഇതിനിടെ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം ഒക്ടോബര്‍ 23ന് പ്രാബല്യത്തിലായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker