BREAKING NEWSWORLD

യുഎസ് പ്രസിഡന്റ് ആര്; ബൈഡന് മുന്‍തൂക്കം

വാഷിങ്ടന്‍: യുഎസ് തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്തു വന്നതോടെ ഇപ്പോഴത്തെ അക്കങ്ങളും അന്തരീക്ഷവും ബൈഡനു തന്നെ അനുകൂലം. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ല്‍ 131 വോട്ടുകളുമായി ബൈഡന്‍ മുന്നില്‍, ട്രംപിന് 92. 270 ആണ് കേവല ഭൂരിപക്ഷ സംഖ്യ. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാന്‍ ഫ്‌ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും. ആദ്യഫല സൂചനകള്‍ പുറത്തു വന്നതോടെ ജോ ബൈഡനാണ് മുന്‍തൂക്കം.
ന്യൂജഴ്‌സി, വെര്‍മണ്ട്, വെര്‍ജീനിയ, ന്യൂയോര്‍ക്ക്, എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. അലബാമ, അര്‍ക്കന്‍സോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു.
നിര്‍ണായക സംസ്ഥാനങ്ങളില്‍ കടുത്ത മല്‍സരമാണ് നടക്കുന്നത് .ഫ്‌ലോറിഡയില്‍ ട്രംപിന് നേരിയ ലീഡുണ്ട്.ജോര്‍ജിയയിലും നോര്‍ത്ത് കാരലൈനയിലും കടുത്ത മല്‍സരമാണ്. ഒഹായോയിലും നോര്‍ത്ത് കാരലൈനയിലും പെന്‍സില്‍വേനിയയിലും ബൈഡനാണ് മുന്നില്‍. സെനറ്റിലേക്കുള്ള മല്‍സരത്തില്‍ ഡമോക്രാറ്റുകള്‍ മുന്നിലാണ്.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പ്രസിഡന്റ് ഡോണ്‍ഡ് ട്രംപ് ഇന്ന് വൈറ്റ് ഹൗസിലാണ് ചെലവഴിക്കുന്നത്. 250 അതിഥികള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടി നടത്തുകയാണ് ട്രംപ്. അതേസമയം, ജോ ബൈഡന്‍ ഡെലാവറില്‍ ആണ് ഉള്ളത്. അദ്ദേഹം അവിടെ ജയിച്ചു.
ഠൃൗാുമിറആശറലി
അഭിപ്രായ സര്‍വേകളെ കണ്ണുമടച്ചു വിശ്വസിക്കാമെങ്കില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അടുത്ത യുഎസ് പ്രസിഡന്റാകും. എന്നാല്‍, അപ്രതീക്ഷിത നീക്കങ്ങളും പ്രവചനാതീത സ്വഭാവവും മുഖമുദ്രയാക്കിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ ചില നിര്‍ണായക സംസ്ഥാനങ്ങള്‍ തുണച്ചാല്‍, അദ്ദേഹം അടുത്ത 4 വര്‍ഷം കൂടി വൈറ്റ് ഹൗസില്‍ തുടരും. ജനകീയ വോട്ടില്‍ തോറ്റാലും ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ജയിച്ച്, ഇലക്ടറല്‍ വോട്ട് ഭൂരിപക്ഷം നേടാന്‍ 2016ലെ തിരഞ്ഞെടുപ്പിലെന്നപോലെ ട്രംപിനു കഴിഞ്ഞേക്കാം. അങ്ങനെ വന്നാല്‍, അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സര്‍വേ മാനദണ്ഡങ്ങളും വിവരശേഖരണ രീതികളും പുതുക്കിയെടുക്കേണ്ടി വരും.

Related Articles

Back to top button