BREAKING NEWSKERALALATESTNEWS

ത്യാഗ സ്മരണയിൽ ഇന്ന് ബലിപെരുന്നാൾ; പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രം

കോഴിക്കോട്: ത്യാഗ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളിൽ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെ ബലി പെരുന്നാൾ ആഘോഷം. ദൈവത്തിന്റെ കൽപനയെ തുടർന്ന് പ്രവാചകനായ ഇബ്രാഹിം തന്റെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

കണ്ടെയിൻമെന്റ‌് സോണുകളിലെ പള്ളികളിൽ നമസ്കാരം പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം പ്രദേശങ്ങളിൽ ഗൃഹസന്ദർശനമുൾപ്പെടെയുള്ളവയ‌്ക്ക‌് നിയന്ത്രണങ്ങളുണ്ടാവും.

Tags

Related Articles

Back to top button
Close