LATESTALAPPUZHALOCAL NEWS

ആലപ്പുഴ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച; ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും കവര്‍ന്നു

ആലപ്പുഴ: ഹരിപ്പാട്ട് കരുവാറ്റയില്‍ സഹകരണ സംഘത്തിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയുമാണ് കവര്‍ന്നു.നാല് ദിവസത്തെ അവധിക്ക് ശേഷം സൊസൈറ്റി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന ലോക്കറുകള്‍ തകര്‍ത്തത്. ബാങ്കിലെ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷണം പോയിട്ടുണ്ട്. അതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.

Tags

Related Articles

Back to top button
Close