പലതരത്തിലുള്ള വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതില്‍ തന്നെ ആളുകളുടെ വ്യത്യസ്തമായ കഴിവുകള്‍ കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും വൈറലാവുന്ന അനേകം വീഡിയോകളും ഉണ്ട്. അതുപോലെ വൈറലാവുകയാണ് ഈ വീഡിയോയും.
പൂനെയില്‍ നിന്നുള്ള കവിത മേധര്‍ എന്ന യുവതിയാണ് തന്റെ പ്രകടനങ്ങള്‍കൊണ്ട് നെറ്റിസണ്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്. സര്‍ട്ടിഫൈഡ് ഫ്‌ലെയര്‍ ആന്‍ഡ് മിക്‌സോളജി ബാര്‍ടെന്‍ഡറാണ് കവിത. പേസ്റ്റല്‍ ?ഗ്രീന്‍ നിറത്തിലുള്ള സാരി ധരിച്ചാണ് കവിത നില്‍ക്കുന്നത്. അവളുടെ ഒക്കത്ത് കുഞ്ഞും ഉണ്ട്. കവിത അനായാസമായി കുപ്പികള്‍ കൊണ്ട് പ്രകടനം നടത്തുന്നതാണ് പിന്നീട് കാണുന്നത്. പുഷ്പ 2ലെ വൈറലായ ഗാനം പശ്ചാത്തലത്തില്‍ കേള്‍ക്കാം.
രണ്ട് കുപ്പികള്‍ വച്ച് അവള്‍ അമ്മാനമാടുന്നതും കുഞ്ഞ് അത്ഭുതത്തോടെ അത് നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. ഒപ്പം കുപ്പിയില്‍ തീവച്ചുകൊണ്ടുള്ള പ്രകടനവും കവിത നടത്തുന്നുണ്ട്. കവിതയുടെ അക്കൗണ്ടില്‍ നിന്നുതന്നെയാണ് വീഡിയോ ഇന്‍സ്റ്റ?ഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുപോലെയുള്ള അനേകം വീഡിയോകള്‍ ഇതിന് മുമ്പും കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ കവിത കുഞ്ഞിനെ എടുത്തുകൊണ്ട് സമാനമായ പ്രകടനങ്ങള്‍ നടത്തുന്നത് കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരുപാട് പേര്‍ കവിതയെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, അതേസമയം തന്നെ കുഞ്ഞിനെ കയ്യില്‍ വച്ചുകൊണ്ട് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നതിനോട് യോജിപ്പില്ല എന്നും കുഞ്ഞിന് ഇത് അപകടമാണ് എന്നും പറഞ്ഞവരും ഒരുപാടുണ്ട്.
1,097 1 minute read