LATESTKERALA

ബാർ കോഴ കേസ്: ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണം, സ്‍പീക്കർക്ക് സർക്കാരിന്‍റെ കത്ത്

ബാർ കോഴ ആരോപണം നേരിടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സർക്കാർ സ്‍പീക്കർക്ക് കത്ത് സമർപ്പിച്ചു. പ്രതിപക്ഷ നേതാവിന് പുറമെ വി.എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് അനുമതി തേടിയത്. വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി നേരത്തെ അനുമതി നൽകിയിരുന്നു.

രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്ക് ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശ് നൽകിയിരിക്കുന്ന വെളിപ്പെടുത്തല്‍.

Related Articles

Back to top button