ഭാര്യയെ ബാര്‍ബി ഡോളിനെ പോലെയാക്കാന്‍ ഭര്‍ത്താവ് ചിലവാക്കിയത് ലക്ഷങ്ങള്‍. ഇംഗ്ലണ്ടിലെ കാംബ്രിഡ്ഷീര് സ്വദേശികളായ ചാര്‍ളിയും ഭര്‍ത്താവ് റോസുമാണ് ഈ അപൂര്‍വ്വ ദമ്പതികള്‍. 26കാരിയായ ചാര്‍ളിയെ ബാര്ബിയാക്കുക എന്നതാണ് റോസിന്റെ ലക്ഷ്യം. ഭാര്യയുടെ രൂപമാറ്റത്തിനായി 16 ലക്ഷത്തിലധികം രൂപയാണ് ഇതിനോടകം റോസ് ചെലവഴിച്ചത്. ചാര്‍ളിയെ ഇങ്ങനെ മാറ്റിയെടുക്കാന്‍ റോസ് ഒരുങ്ങിയതിന് പിന്നിലും ഒരു കാരണമുണ്ടായിരുന്നു. സ്കോളിയോസിസ് എന്ന അസുഖം ചാര്‍ളിക്ക് കണ്ടെത്തിയിരുന്നു. ചാര്‍ളിയുടെ പതിനാറാമത്തെ വയസ്സില്‍ കണ്ടെത്തിയ ഈ അസുഖം അവരുടെ നട്ടെല്ലിന് വളവ് ഉണ്ടാക്കി. തുടര്‍ന്ന് ചാര്‍ളിയ്ക്ക് പതിനാല് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ചാര്‍ളിയുടെ സ്വാഭാവിക രൂപം നഷ്ടമായി. അമിതമായി വണ്ണം കുറഞ്ഞു. ഇതോടെയാണ് കൂടുതല്‍ സുന്ദരിയാകാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാകാന്‍ ചാര്‍ളിയും ഭര്‍ത്താവും തീരുമാനിച്ചത്.
ചുണ്ടുകളില്‍ ഫില്ലര്‍ ചെയ്ത് രൂപമാറ്റം വരുത്തി. ഇതുകൂടാതെ കവിളിലും താടിയെല്ലിലും ബോടോക്സ് ചെയ്തു. പല്ലുകള്‍ നിരയാക്കാനും ശസ്ത്രിക്രിയ നടത്തി. ചുണ്ടുകളിലും കണ്‍പുരികങ്ങളിലും ടാറ്റൂ ട്രീറ്റ്മെന്റും നടത്തിയിട്ടുണ്ട്. മാറിടം കൂടുതല്‍ വലുപ്പമുള്ളതാക്കാന് രണ്ട് സര്‍ജറികള്‍ നടത്തി.
” ബാര്‍ബി ഡോളിന് സമാനമായ രൂപമാറ്റം താന്‍ ഏറെ ആസ്വദിക്കുന്നുണ്ട്. ചെറിയ അരക്കെട്ടും വലിയ ചുണ്ടും മാറിടവും നീണ്ട മുടിയിഴകളും കൂടി ആത്മവിശ്വാസം നല്കുന്നു. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെയാണ് താന്‍ ബാര്‍ബി ഡോളിനെ പോലെ ആയി മാറിയത്. പല്ലുകളും മാറിടങ്ങളും തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കി. മുമ്പ് ചിരിക്കാനോ ബിക്കിനി ധരിക്കാനോ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഇപ്പോള്‍ പുതിയൊരു മനുഷ്യനായതു പോലെ തോന്നുന്നു” ചാര്‍ളി പറയുന്നു. ഭാര്യയുടെ പുതിയ രൂപമാറ്റം ഏറെ ഇഷ്ടമായെന്നും മുഖത്തു നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നുമാണ് റോസ് പറയുന്നത്. ചാര്‍ളിയുടെ മൂക്കില്‍ നടക്കാനിരിക്കുന്ന പ്ലാസ്റ്റിക് സര്‍ജറിക്ക് വേണ്ടി പണം മുടക്കാനുള്ള ഒരുക്കത്തിലാണ് റോസ്. ഡിസംബറിലാണ് മൂക്കിലെ ശസ്ത്രക്രിയ. മൂക്കിലെ സര്‍ജറിക്ക് ശേഷം കൂടുതല്‍ സുന്ദരിയാകുമെന്നാണ് ചാര്‍ളി പറയുന്നത്.