ചെറുപ്പത്തില്‍ തന്നെ ആരും സ്വപ്നം കാണുന്ന കിരീടം സ്വന്തമാക്കിയെങ്കിലും ഉപജീവനത്തിനായി മധുരപലഹാരങ്ങള്‍ വില്‍ക്കുകയാണ് മോണിക്ക അഫാബിള്‍ എന്ന പതിനേഴുകാരി. സൗന്ദര്യമത്സരത്തില്‍ ആരും സ്വപ്നം കണ്ട കിരീടം ചൂടിയെങ്കിലും കുടുംബത്തിനായാണ് ഈ പതിനേഴുകാരി പലഹാരങ്ങള്‍ വില്ക്കാന് ഇറങ്ങിയത്. കോവിഡ് മഹാമാരി കുടുംബത്തിന്റെ വരുമാനത്തെ ബാധിച്ചപ്പോള്‍ പലഹാരങ്ങളുമായി വീടുകളില്‍ കയറിയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു മോണിക്ക.
മുത്തശ്ശിയാണ് പലഹാരങ്ങള്‍ ഉണ്ടാക്കുന്നത്. ഞാനും സഹായിക്കാനായി ഒപ്പം കൂടാറുണ്ട്. പലഹാരങ്ങള്‍ വിറ്റു കിട്ടുന്ന പണം ഇരുവരും വീതിച്ചെടുക്കും. പണം സമ്പാദിക്കുക എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. മുത്തശ്ശിയുടെ മുഖത്തെ ചിരി കാണാനാണ് തനിക്ക് ഏറെ ഇഷ്ടം. പലഹാരങ്ങള്‍ വില്ക്കുന്നതില് ഒട്ടും നാണക്കേട് തോന്നുന്നില്ല. കുടുംബത്തെ സഹായിക്കണമെന്ന തീരുമാനം ഒരിക്കലും മാറില്ല” മോണിക്ക പറയുന്നു. മുമ്പ് താല് അഗ്നപര്‍വ്വത സ്ഫോടനത്തില്‍ ഇരകളായവരെ സഹായിക്കാന്‍ പണം സ്വരൂപിക്കാനും മോണിക്ക ഇത്തരത്തില്‍ ഇറങ്ങിത്തിരിച്ചിരുന്നു. ടീ ഷര്‍ട്ടുകള്‍ വിറ്റാണ് അന്ന് മോണിക്ക സഹായത്തിനുള്ള പണം കണ്ടെത്തിയത്.