BREAKING NEWSWORLD

ബഹ്‌റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു

കെയ്‌റോ: ബഹ്‌റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍(84) അന്തരിച്ചു. യുഎസിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബഹ്‌റിന്‍ റോയല്‍ കോടതിയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്‌കാരത്തിനായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. സംസ്‌കാര ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക.
പ്രധാനമന്ത്രിയുടെ മരണത്തില്‍ രാജ്യം ഒരാഴ്ച ദുഃഖം ആചരിക്കുമെന്ന് ബഹ്‌റിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ പ്രഖ്യാപിച്ചു. പ്രധാനമന്ത്രയോടുള്ള ബഹുമാന സൂചകമായി പതാക പാതി താഴ്ത്തിക്കെട്ടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തു. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല.
1970ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് ഖലീഫ 50 വര്‍ഷമായി തല്‍സ്ഥാനത്തു തുടരുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker