തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം മൂന്നര വര്‍ഷമായി ഡിജിപി സ്ഥാനത്ത് തുടരുന്ന ലോകനാഥ് ബെഹ്റക്ക് ബാധകമല്ലെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നിലവിലെ നിര്‍ദ്ദേശം ഡിജിപിക്ക് ബാധകമല്ല. ബെഹ്റയെ മാറ്റുന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണം എന്ന കമ്മിഷന്റെ നിര്‍ദേശപ്രകാരം ബെഹ്റയെ മാറ്റും എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടയിലാണ് മുഖ്യ തിരഞ്ഞെടുപ്പ്കമ്മീഷ്ണറുടെ വിശദീകരണം.
മാര്‍ച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഏപ്രില്‍ അവസാനമോ മെയ് ആദ്യവാരമോ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന് ആലോചിക്കുന്നത്. അംഗവൈകല്യമുള്ളവര്‍ക്കും 80 വയസിന് മുകളിലുള്ളവര്‍ക്കും ഇത്തവണ പോളിഗ് ബൂത്തിലെത്താതെ വോട്ട് ചെയ്യാം എന്നും മീണ വ്യക്തമാക്കി. ഇതിനായി കളക്ടര്‍ക്ക് അപേക്ഷ നല്കിയാല് ഇവര്‍ക്ക് തപാല്‍ വോട്ടിന് അനുമതി നല്‍കും എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.