BREAKINGKERALA

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന് പുതിയ അധ്യക്ഷന്‍; ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ് ചുമതലയേറ്റു

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റണ്‍ സഭയെ ഇനി സാമുവല്‍ മാര്‍ തെയോഫിലോസ് നയിക്കും. രാവിലെ എട്ടു മണിക്ക് തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്തു ചടങ്ങുകള്‍ തുടങ്ങി. ദില്ലി ഭദ്രാസനാധിപന്‍ ജോണ്‍ മാര്‍ ഐറേനിയസ് മുഖ്യ കാര്‍മികത്വം വഹിച്ചു. വിവിധ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥാന ചിഹ്നങ്ങള്‍ കൈമാറി തിയോഫിലോസിനെ സഭ അധ്യക്ഷനായി വാഴിച്ചു. സമൂഹ നന്മയ്ക്കായി അത്തനേഷ്യസ് യോഹാന്‍ കാണിച്ചു തന്ന മാതൃക താനും പിന്തുടരുമെന്ന് തെയോഫിലോസ് പറഞ്ഞു. സഭ ആസ്ഥാനത്തു നടന്ന അനുമോദന സമ്മേളനം മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ഉത്ഘാടനം ചെയ്തു.
പത്തനംതിട്ട റാന്നി കീക്കൊഴുര്‍ സ്വദേശിയാണ് സാമുവല്‍ മാര്‍ തെയോഫിലോസ്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ഭാഗമായി നടന്ന അനുമോദന സമ്മേളനത്തില്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണത്തിനു ശേഷമായിരുന്നു സഭ സിനഡ് ചേര്‍ന്ന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button