ബെംഗളൂരുവില്‍ പൊലീസ് വെടിവയ്പ്പില്‍ രണ്ടു മരണം

ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു മതവിദ്വേഷം വളര്‍ത്തുന്ന ഫേസ്ബുക്ക് കുറിപ്പിട്ടതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ സംഘഷത്തിലേക്ക്. ജനക്കൂട്ടം എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. തുടര്‍ന്ന് ബെംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം.
ഡിജി ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷനും എംഎല്‍എയുടെ വീടും രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും കത്തിച്ചു. കെജി ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലും ഭാരതി നഗര്‍, പുലികേശി നഗര്‍, ബന്‍സ്വാടി എന്നിവിടങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചു. റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ചു.