BREAKINGINTERNATIONAL

ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭം വിജയത്തിലേക്ക്; ഇടപെട്ട് സുപ്രീംകോടതി, സംവരണത്തില്‍ മാറ്റം

ധാക്ക: സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്. സര്‍ക്കാര്‍സര്‍വീസിലെ ക്വാട്ടസമ്പ്രദായം ബം?ഗ്ലാദേശ് സുപ്രീംകോടതി ഞായറാഴ്ച പിന്‍വലിച്ചു. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് സുപ്രീംകോടതി അഞ്ചായി കുറച്ചു. 17 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് 3.2 കോടി യുവാക്കളാണ് തൊഴില്‍രഹിതര്‍.
നേരത്തെ, 2018-ല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ (ബി.എന്‍.പി.) പിന്തുണയും സമരത്തിനുണ്ടായിരുന്നു. അതിനിടെ, പ്രക്ഷോഭം തടയുന്നതിന് രൂക്ഷനടപികളുമായി ബം?ഗ്ലാദേശ് സര്‍ക്കാര്‍ രം?ഗത്തെത്തി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാനായിരുന്നു നിര്‍ദേശം
രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇന്റര്‍നെറ്റ്-മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചതോടെ ബംഗ്ലാദേശ് ജനതയുടെ പുറംലോകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. പ്രാദേശികമാധ്യമങ്ങളുടെ വെബ്‌സൈറ്റുകളും സാമൂഹികമാധ്യമ സൈറ്റുകളും പ്രവര്‍ത്തനരഹിതമായി. കലാപബാധിതമേഖലകളില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്കുമടങ്ങി.

Related Articles

Back to top button