KERALALATEST

ഇഞ്ചിക്കൃഷിയുടെ ബാലാപാഠങ്ങള്‍… കെഎം ഷാജിക്കെതിരെ പരിഹാസവുമായി ബെന്യാമിന്‍

കെഎം ഷാജിക്കെതിരെ പരിഹാസ പോസ്റ്റുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലപഠങ്ങള്‍ എന്ന തലക്കെട്ടോടുകൂടിയാണ് ബെന്യാമിന്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ബെന്യാമിന്റെ പോസ്റ്റ്.

ബെന്യാമിന്റെ ഫേസ്ബുക്‌പോസ്റ്റ് :

പുതിയ നോവല്‍ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍.
അധ്യായങ്ങള്‍ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാര്‍ട്ടറ്റാക്ക് അഭിനയ രീതികള്‍.
9. ഒന്ന് പോടാ ###
ചആ: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം. ബെന്യാമിന്‍ കുറിച്ചു.

അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് അന്വേഷണം വന്നപ്പോള്‍ തന്റെ വരുമാനം ഇഞ്ചികൃഷിയില്‍നിന്നു ലഭിച്ചതാണെന്ന് നേരത്തെ ഷാജി പറഞ്ഞിരുന്നു.
കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തില്‍ ബെന്യാമിനും കെആര്‍ മീരയും ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഷാജി വിമര്‍ശനം ഉന്നയിച്ചിരുന്നു. തൃത്താലയില്‍ ഇടതു സ്ഥാനാര്‍ഥി എംബി രാജേഷിനായി ഇരുവരും പ്രചാരണം നടത്തിയിരുന്നു.
ആടുജീവിതം എഴുതിയ ബെന്യാമിന്‍ ഇപ്പോള്‍ ജീവിച്ചുതീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണ് എന്നായിരുന്നു ഷാജിയുടെ വിമര്‍ശനം. സിപിഎമ്മിന്റെ വിഴുപ്പു ചുമക്കുന്ന കഴുതയുടെ ജീവിതമെന്നും ഷാജി വിമര്‍ശിച്ചിരുന്നു.
ഷാജിയുടെ വാക്കുകള്‍ … ‘ശാരദക്കുട്ടി എന്ന് പറയുന്ന ഒരു എഴുത്തുകാരിയുണ്ട്. അവരുടെ ഗൗരവമേറിയ കഴിഞ്ഞദിവസത്തെ പോസ്റ്റ് കോവിഡിനെ കുറിച്ചാണ്. പാനൂരില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ല. മറ്റൊരു എഴുത്തുകാരനുണ്ട് ബെന്യാമിന്‍. ആടുജീവിതം എഴുതിയ ബെന്യാമിന്‍ ഇപ്പോള്‍ ജീവിച്ചു തീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണ്. സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. മറ്റൊരാളുണ്ട് കെ ആര്‍ മീര. ആരാച്ചാര്‍ എഴുതിയ കെ ആര്‍ മീര. എന്തിനാണ് കൊല്‍ക്കത്തയിലെ ആരാച്ചാര്‍മാരെ കുറിച്ച് മീര എഴുതുന്നത്. ആരാച്ചാര്‍മാര്‍ ഇവിടെയുമുണ്ട്. പിണറായി വിജയനെന്ന ആരാച്ചാരെ മീരക്ക് അറിയുമോ? പി ജയരാജനെന്ന ആരാച്ചാരെ മീരക്ക് അറിയുമോ?’

Related Articles

Back to top button