BREAKING NEWSKERALALATEST

മദ്യം വാങ്ങാന്‍ ആളില്ല; ബെവ്‌കോ പ്രതിസന്ധിയില്‍

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍വഴിയുള്ള മദ്യവില്‍പ്പന കുത്തനെകുറഞ്ഞു. ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആറ്ഏഴ് കോടിരൂപ മാത്രമായി.
270 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്. ഇതില്‍ 265 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ മിക്കതും നഷ്ടത്തിലായി. ശരാശരി 11ലക്ഷംരൂപയുടെ വില്‍പ്പനയുണ്ടെങ്കിലേ ഒരുഷോപ്പ് ലാഭത്തിലാവൂ. മിക്ക ഷോപ്പിലും വില്‍പ്പന രണ്ടുമൂന്നുലക്ഷം രൂപയുടേതു മാത്രമാണ്.
‘ആപ്പ്’ വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ജീവനക്കാരുടെപക്ഷം. ഉപഭോക്താവിന് ഇഷ്ടമുള്ള കടയും സമയവും സാധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അതോടെ നഷ്ടപ്പെട്ടു.
കോര്‍പ്പറേഷന്റെ ഉപഭോക്താക്കളില്‍ മിക്കവരും സാധാരണക്കാരാണ്. അവരില്‍ പലര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയില്ല. അതോടെ വൈകുന്നേരം ജോലി കഴിഞ്ഞുമടങ്ങുമ്പോള്‍ മദ്യംവാങ്ങുന്നപതിവു മുടങ്ങി.
ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ സമയംകിട്ടുന്നത് മിക്കവാറും ഉച്ചയ്ക്ക് ഒരുമണിക്കുമുമ്പാണ്. മറ്റുസമയത്ത് വെറുതേയിരിക്കുകയാണെന്നാണ് ഒരുജീവനക്കാരന്‍ പറഞ്ഞത്.
ബിവറേജസ് കോര്‍പ്പറേഷന് വില്‍പ്പനയുടെ 20 ശതമാനമാണ് ലഭിക്കുന്നത്. ഇതിലൂടെയാണ് ശമ്പളവും കടവാടകയുമുള്‍പ്പെടെ നല്‍കിയിരുന്നത്. വരുമാനം കുറഞ്ഞെങ്കിലും മേല്‍പ്പറഞ്ഞവയൊന്നുംകുറഞ്ഞില്ല. ഇതാണ് കോര്‍പ്പറേഷന്‍ നഷ്ടത്തിലേക്കുകൂപ്പുകുത്താന്‍ കാരണമാകുന്നത്.
ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പരിമിതിയുണ്ട്. പ്രശ്‌നം പരിഹരിക്കുമെന്നു ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

Related Articles

Back to top button