തിരുവനന്തപുരം : ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലെന്ന് പ്രോസിക്യൂഷന് കോടതിയില്‍. വിജയ് പി നായര്‍ ഭാഗ്യലക്ഷ്മിയെ കയ്യേറ്റം ചെയ്ത പരാതിയിലെ അന്വേഷണ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തതിനെ കുറിച്ചും അവര്‍ ഒളിവിലാണെന്നും പ്രോസിക്യൂഷന് അറിയിച്ചത്.
ഭാഗ്യലക്ഷ്മിയെയും ദിയസനയെയും ശ്രീലക്ഷ്മിയെയും കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി നായരെ ആക്രമിച്ച കേസില്‍ മൂവരുടെയും മുന്‍കൂര്‍ ജാമ്യം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.
ഭാഗ്യലക്ഷ്മിയെ വിജയ് പി. നായര്‍ കയ്യേറ്റം ചെയ്ത പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്നതിനിടയില്‍ അയാള്‍ ഭാഗ്യലക്ഷ്മിയെ കയ്യേറ്റം ചെയ്തു എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തതിനാലാണ് വിജയ് പി നായര്‍ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷണം തുടങ്ങാത്തതെന്നും പ്രോസിക്യൂഷന് പറഞ്ഞു.