LATESTKERALA

യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിയേയും സംഘത്തേയും ഉടന്‍ അറസ്റ്റ് ചെയ്യില്ല,കാരണം ഇതാണ്‌

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരായ കേസില്‍ ഉടന്‍ അറസ്റ്റിലേക്ക് നീങ്ങേണ്ടതില്ലെന്ന തീരുമാനവുമായി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ചാണ് പൊലീസ് നിയമോപദേശം തേടിയത്.

വിജയ് പി നായരുടെ മുറിയില്‍ നിന്നെടുത്ത ലാപ്‌ടോപ്പും മൊബൈലും പൊലീസിന് കൈമാറിയിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണകുറ്റം നിലനില്‍ക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഉടന്‍ അറസ്റ്റിലേക്ക് നീങ്ങേണ്ടെന്നും തീരുമാനമായി.

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.

Related Articles

Back to top button