തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം ശക്തിപ്പെടുത്താന്‍ നിയമഭേദഗതിക്ക് മന്ത്രിസഭാ തീരുമാനം. സംസ്ഥാന പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോഴും അത് തടയാനുള്ള നിയമങ്ങള്‍ അശക്തം എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഐടി ആക്ടിലെ 66 Aയും
2011 പോലീസ് ആക്ടിലെ 118 D യും സുപ്രീംകോടതി റദ്ദ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനുള്ള നിയമം ദുര്‍ബലമായി. അതുകൊണ്ടാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും നിയമം ശക്തിപ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതു പരിഗണിച്ചാണ് പോലീസ് ആക്ട് ഭേദഗതി ചെ യ്യാന്‍ തീരുമാനിച്ചത്.
2011ലെ പോലീസ് ആക്ടില്‍ 118 അ വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍, അധിക്ഷേപിക്കല്ഇവ പ്രസിദ്ധീകരിക്കല്‍, പ്രചരിപ്പിക്കല്എന്നിവ കുറ്റകൃത്യമാകും. പോലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും.
എന്നാല്‍ ഈ കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ഭാഗ്യലക്ഷ്മി അതൊക്കെ മുള്ളവര്‍ ക്കെതിരെ എതിരെ സൈബര്‍ ബര് ആക്രമണം സംഭവത്തിന് ശേഷമാണ് നിയമം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചത്.