KERALALATEST

ഭാഗ്യലക്ഷ്മിക്ക് ഇന്നെങ്കിലും ധൈര്യമായി പുറത്തിറങ്ങാന്‍ പറ്റുമോ? കോടതി തീരുമാനിക്കും

കൊച്ചി: യു ട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി,നായരുമായി പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുന്‍പ് തന്റെ ഭാഗം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബര്‍ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker