KERALANEWS

യൂട്യൂബ് ചാനലിലൂടെ അശ്ലീല പ്രചരണവും സ്ത്രീ വിരുദ്ധതയും; ഡോ.വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധവുമായി ഭാഗ്യലക്ഷ്മി

സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ.വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധം. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.മലയാള സിനിമയിലെ ഡബിംഗ് ആര്‍ട്ടിസ്റ്റായ സ്ത്രീയെ കുറിച്ചായിരുന്നു വിജയ് പി നായരുടെ പരാമര്‍ശം. ഭാഗ്യലക്ഷ്മിയുടെ പേര് പറയാതെ പറഞ്ഞുകൊണ്ട് നടത്തിയ ഈ പരാമര്‍ശത്തില്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസില്‍ നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ചേര്‍ന്ന് പ്രതിഷേധം അറിയിച്ചത്.

ദിയാ സനയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധത്തിന്റെ വിഡിയോ പുറത്തുവിട്ടത്. വിജയ് പി നായരുടെ യൂട്യൂബ് ചാനലില്‍ കടുത്ത സ്ത്രീ വിരുദ്ധതയും, സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണവുമാണ്. ഈ വിഡിയോകളിലൊന്നിലാണ് മലയാള സിനിമയിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ കുറിച്ചുള്ള പരാമര്‍ശവും.

Related Articles

Back to top button