കൊച്ചി: ഓഹരി വിപണിയുമായി ബന്ധപ്പെടുത്തിയുള്ള ഭാര്തീ ആക്സ ലൈഫ് വെല്ത് പ്രോ ഭാര്തീ ആക്സ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയിലെത്തിച്ചു. 91 ദിവസം മുതല്‍ 99 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണവും സമ്പാദ്യവും ഉറപ്പ് നല്കുന്ന സ്കീം പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്നിരട്ടി ലാഭമാണ് വാഗ്ദാനം ചെയ്യുന്നത്.
ഭാര്തീ ആക്സ ലൈഫ് വെല്ത് പ്രോയ്ക്ക് ഗ്രോത്ത്, ലെഗസി എന്നിങ്ങനെ രണ്ട് വലഭേദങ്ങളുണ്ട്. ഗ്രോത്ത് വേരിയന്റില്‍ പോളിസി കാലാവധി 10 വര്‍ഷമോ 15 വര്‍ഷമോ 20 വര്‍ഷമോ ആവാം. പ്രീമിയം ഒറ്റത്തവണയായോ 5, 7, 10, 15, 20 വയസ്സിലോ അടയ്ക്കാം. പ്രീമിയം ഒന്നിച്ചടക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് സാധാരണയേതിനേക്കാള് പത്തിരട്ടിയായിരിക്കും. ലെഗസിയിലും വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടി ലൈഫ് കവറേജ് 99 വയസ്സ് വരെ ലഭ്യമാണ്. മരണശേഷം അയാളുടെ ജീവിത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനായി അവകാശികള്‍ക്ക് ലെഗസി ഫണ്ട് നല്‍കും. ഈ പോളിസിയുടെ ഉടമകള്‍ക്ക് 5 വയസ്സിലോ 7 വയസ്സിലോ 10 വയസ്സിലോ 60 വയസ്സിലോ പ്രീമിയം അടക്കാവുന്നതാണ്.