ENTERTAINMENTMALAYALAM

ഇതാ ഭാവന വന്നിരിക്കുന്നു, ക്യൂട്ട് ലുക്കില്‍

നിഷ്‌ക്കളങ്കമായ മുഖഭാവം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ മേഖലയിലേക്ക് ഭാവന കാലെടുത്ത് വെച്ചത്. കാര്‍ത്തിക മേനോന്‍ എന്ന ഭാവന നിരവധി സിനിമകളില്‍ നായികയായും സഹനടിയായും അഭിനയിച്ചു. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഘട്ടങ്ങളിലൂടെ താരം കടന്നുപോയിരുന്നു.
എന്നാല്‍ ആ പ്രതിസന്ധിയെ നേരിടാന്‍ കാമുകനായ നാവിന്‍ ഭാവനയ്ക്ക് ഒപ്പം കൂടെ നിന്നു. ദീര്‍ഘനാളത്തെ കാമുകനും കന്നഡ സിനിമ പ്രൊഡ്യൂസറുമായ നാവിന്‍ താരത്തെ വിവാഹം ചെയ്തു. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ സിനിമകളില്‍ താരം ഇതിനോടകം അഭിനയിച്ചു. തന്റെ വീട്ടുവിശേഷങ്ങള്‍ എല്ലാം താരം ആരാധകര്‍ക്കൊപ്പം പങ്കുവെക്കുന്നത് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്.
സമൂഹമാധ്യമങ്ങളില്‍ ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് താരത്തിന് സ്വന്തമായി അക്കൗണ്ട് ഉള്ളത്. ഇപ്പോഴിതാ താരം തന്റെ ആരാധകര്‍ക്കായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കിടിലന്‍ ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ കാണാം.

Related Articles

Back to top button