ENTERTAINMENTMALAYALAM

തെലുങ്ക് പാട്ട് പാടി ഭാവന, ‘നാരങ്ങാവെള്ളമെടുക്കട്ടേ’യെന്ന് മൃദുല മുരളിയുടെ കമന്റ്

സിനിമക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് നടിമാരായ ഭാവനയും രമ്യ നമ്പീശനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും യാത്രകളുടെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കാറുണ്ട്.
ഏറ്റവും ഒടുവിലായി രമ്യക്കൊപ്പമുള്ള ഒരു വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ ചിത്രം ‘അലവൈകുണ്ഠപുരം’എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന പാട്ടിലെ വരികള്‍ ലിപ് സിങ്ക് കറക്റ്റാക്കി പാടുകയാണ് ഭാവന.
സിനിമാരംഗത്ത് നിന്നുള്ളവരടക്കം നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്. ഒരു നാരങ്ങാവെള്ളം എടുക്കട്ടേയെന്നാണ് നടിയും അവതാരികയുമായ മൃദുല മുരളി കമന്റ് ചെയ്തിരിക്കുന്നത്. ആ ഹരിമുരളി എവിടെ, അതിങ്ങോട്ട് എടുക്കൂവെന്ന് കമന്റുമായി നടി ശില്‍പയും പിന്നാലെയെത്തി. ലിപ് സിങ്ക് മാത്രമാക്കാതെ ശബ്ദം കൂടെ ആകാമായിരുന്നു എന്നാണ് നടി ഷഫ്‌നയുടെ കമന്റ്. വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

Related Articles

Back to top button