ENTERTAINMENTMALAYALAM

നിങ്ങള്‍ മറ്റൊരാള്‍ക്ക് വരുത്തിയ നാശം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ മനസിലാകില്ലെന്നു ഭാവന

മലയാള സിനിമയില്‍ അഭിനയിച്ചിട്ട് നാളുകളായെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി ഭാവന. തന്റെ പുത്തന്‍ ചിത്രങ്ങള്‍ ഭാവന ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.
‘നിങ്ങള്‍ മറ്റൊരാള്‍ക്ക് ചെയ്ത നാശം എന്താണെന്ന് നിങ്ങള്‍ക്കും അത് സംഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് കര്‍മ’ എന്നായിരുന്നു ഭാവന പങ്കുവച്ച കുറിപ്പ്. പിന്നാലെ ഭാവനയ്ക്ക് പിന്തുണയുമായി സുഹൃത്തുക്കളായ സയനോര, മൃദുല തുടങ്ങിയവരും എത്തിയിട്ടുണ്ട്.
തമിഴ് ചിത്രം 96 ന്റെ കന്നഡ റീമേക്കായ 99 ലാണ് ഭാവന അവസാനമായി അഭിനയിച്ചത്. ആദം ജോണ്‍ ആണ് ഭാവനയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഭജ്രംഗി 2, ഇസ്‌പെക്ടര്‍ വിക്രം, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Related Articles

Back to top button