ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബൈഡനെ അഭിനന്ദനം അറിയിച്ചത്.
വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യയു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി പറഞ്ഞു. ഇന്ത്യയു.എസ്. ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി ട്വീറ്റില്‍ വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നിങ്ങളുടെ പിന്തുണയും നേതൃത്വവും ഇന്ത്യയു.എസ്. ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി ട്വീറ്റില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബൈഡനെയും കമലയെയും അഭിനന്ദിച്ചു.