BREAKING NEWS

ബിഹാര്‍ ആര്‍ക്കൊപ്പം, ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടുമണി മുതല്‍

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഉറ്റുനോക്കി രാജ്യം. വോട്ടെണ്ണല്‍ എട്ടുമണിയോടെ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍.
243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കി. 1967ല്‍ 29ാം വയസ്സില്‍ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31ാം വയസ്സില്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.
55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണലിന് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.
ഫലമറിഞ്ഞശേഷമുള്ള രാഷ്ട്രീയ സാഹചര്യം കൈകാര്യംചെയ്യാന്‍ മുന്‍ കേന്ദ്ര മന്ത്രി സുബോധ് കാന്ത് സഹായ്, ജാര്‍ഖണ്ഡ് മന്ത്രി ബന്ന ഗുപ്ത, രാജസ്ഥാന്‍ മന്ത്രിമാരായ രാജേന്ദ്ര യാദവ്, രഘുശര്‍മ എന്നിവരെ കോണ്‍ഗ്രസ് നേതൃത്വം പട്‌നയിലേക്ക് നിയോഗിച്ചു.

Related Articles

Back to top button