പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യഘട്ടം പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളില്‍ ലീഡ് നേടി മഹാസഖ്യം. 243 അംഗ ബിഹാര്‍ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാകുമ്പോള്‍ 124 സീറ്റുകളില്‍ മഹാസഖ്യവും 109 സീറ്റുകളില്‍ എന്‍ഡിഎയും മുന്നിട്ട് നില്‍ക്കുകയാണ്. രാവിലെ 9.15ലെ സീറ്റ് നിലയാണിത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 ആണെന്നിരിക്കേ 124 സീറ്റുകളില്‍ നിലവില്‍ ലഭിച്ച ലീഡ് നിലനിര്‍ത്താനായാല്‍ മഹാസഖ്യത്തിന് ബിഹാര്‍ മത്സരിക്കാന്‍ വഴിയൊരുങ്ങും.
86 സീറ്റുകളില്‍ ആര്‍ജെഡിയും 28 സീറ്റുകളില്‍ കോണ്‍ഗ്രസും പത്ത് സീറ്റുകളില്‍ ഇടതുപക്ഷവും ലീഡ് ചെയ്യുന്നുണ്ട്. എന്‍ഡിഎയില്‍ ബിജെപി 50 സീറ്റുകളിലും ജെഡിയു 35 സീറ്റുകളിലും ലീഡ് ചെയ്യുന്നു. നാല് സീറ്റുകളില്‍ മറ്റു എന്‍ഡിഎ ഘടകക്ഷികള്‍ ലീഡ് ചെയ്യുന്നുണ്ട്.
പതിനഞ്ച് വര്‍ഷം ബിഹാര്‍ ഭരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു കടുത്ത ജനരോക്ഷം നേരിടുന്നുവെന്ന സൂചനയാണ് ആദ്യമണിക്കൂറിലെ ഫലസൂചനകളില്‍ നിന്നും വ്യക്തമാകുന്നത്. 15 വര്‍ഷം ഭരിച്ച നിതീഷിന്റെ പാര്‍ട്ടിയെ മറികടന്ന് വന്‍മുന്നേറ്റം നടത്താന്‍ ബിജെപിക്കായിട്ടുണ്ട്. ആര്‍ജെഡിക്കും ബിജെപിക്കും പിറകിലേക്ക് ജെഡിയു പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
അതേസമയം ഏഴുപത് സീറ്റിലേറെ മത്സരിച്ച കോണ്‍ഗ്രസ് 28 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപാ!ര്‍ട്ടികള്‍ പത്ത് സീറ്റുകളില്‍ ലീഡ് പിടിച്ചിട്ടുണ്ട്.
ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 122 ആണ് അധികാരം നേടാന്‍ വേണ്ട മാന്ത്രികസംഖ്യ. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.
നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍?ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിക്കുന്നു.