BREAKING NEWSLATESTTOP STORY

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പിലും തീരുമാനം

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിക്കും. കേരളത്തിലെ ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് ഉണ്ടാകും.

നവംബറില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടികള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബിജെപിയും ജെഡിയും അടങ്ങുന്ന എന്‍ഡിഎയും ആര്‍ജെഡി, കോണ്‍ഗ്രസ് അടക്കം വിവിധ പാര്‍ട്ടികള്‍ അണിനിരക്കുന്ന വിശാല സഖ്യവും തമ്മിലാണ് പ്രധാന മത്സരം. അടുത്തിടെ മു്ന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുളള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎയില്‍ തിരിച്ചെത്തിയത് വിശാല സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പിന് ഒപ്പം കേരളത്തിലെ ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് ഉണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ല എന്ന നിലപാടാണ് കേരളത്തില്‍ പാര്‍ട്ടികള്‍ സ്വീകരിച്ചത്. ഇതിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Related Articles

Back to top button