BREAKING NEWS

ബിഹാര്‍ മഹാസഖ്യത്തിനെന്ന് എക്‌സിറ്റ് പോള്‍

പാറ്റ്‌ന: ബിഹാറില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം അധികാരത്തിലേയ്‌ക്കെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മൂന്ന് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയായതിന് പിന്നാലെയാണ് വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേയുടെ ഫലങ്ങള്‍ പുറത്തുവന്നത്.
മഹാസഖ്യത്തിന് 120 സീറ്റും ജെഡിയുബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 114 സീറ്റുമാണ് ടൈംസ് നൗസീ വോട്ടര്‍
എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 118 മുതല്‍ 138 സീറ്റ് വരെ കിട്ടുമെന്ന് റിപ്പബ്ലിക്ക് ടിവി ജന്‍ കീ ബാത്ത് സര്‍വേ പ്രവചിക്കുന്നു. 91 മുതല്‍ 117 വരെ സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ഈ പോള്‍ പ്രവചിക്കുന്നത്. എബിപി സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ മഹാസഖ്യം 108 മുതല്‍ 131 വരെ സീറ്റ് നേടിയേക്കാമെന്ന് പറയുന്നു. എന്‍ഡിഎയ്ക്ക് 104 മുതല്‍ 128 വരെ സീറ്റുകള്‍ ലഭിക്കും. ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ, ടുഡേസ് ചാണക്യ അടക്കമുള്ളവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിച്ച എന്‍ഡിഎയും ആര്‍ജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് നയിച്ച മഹാസഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ജെഡിയുവിനും ബിജെപിക്കും പുറമെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുമാണ് (വി ഐ പി) എന്‍ഡിഎയിലുള്ളത്. ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളുമാണുള്ളത്. 243 സീറ്റുകളില്‍ 122 സീറ്റ് ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

Related Articles

Back to top button