തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ്. ചെന്നിത്തലയുടെ ഭാര്യയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതില്‍ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശുപാര്‍ശയ്ക്കും ഇന്നു വരെ ചെന്നിത്തലയുടെ അടുത്ത് പോയിട്ടില്ല. അദ്ദേഹമൊന്നും ചെയ്തു തന്നിട്ടുമില്ല. വ്യക്തിപരമായ അടുപ്പം പണ്ടു മുതല്‍ക്കേയുണ്ട്. ആ അടുപ്പം കൊണ്ടാണ് അദ്ദേഹം ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. അല്ലാതെ കാര്യസാധ്യത്തിനു വേണ്ടിയല്ല.
അല്ലാതെ കാര്യസാധ്യത്തിനു വേണ്ടിയല്ല. ശിവകുമാറിനും ബാബുവിനും എതിരെ പറഞ്ഞതും ശരിയായ കാര്യങ്ങളാണ്.
സത്യം പുറത്തുവരണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. അത് മൂടിവയ്ക്കേണ്ടതല്ല. സത്യം പുറത്തുകൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ പിന്നെയാര്‍ക്കാണ് കഴിയുക.
കോഴ വാങ്ങിയതില്‍ ജോസ് കെ മാണിയുടെ പങ്കിനെക്കുറിച്ച് ഞാന്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. വിജിലന്‍സിനോടും അക്കാര്യം പറഞ്ഞിട്ടുള്ളതാണ്. അന്ന് ചാനലുകാരടക്കം ജോസ് കെ മാണിക്ക് വലിയ പ്രസക്തി നല്‍കിയില്ല. ഞാന്‍ കേസിലെ സാക്ഷിയാണ്. സാക്ഷിയെ സ്വാധീനിക്കാനാണ് ജോസ് കെ മാണി ശ്രമിച്ചത്. സാക്ഷിയെ സ്വാധീനിക്കുന്നത് കുറ്റകരമല്ലേ എന്ന് വിജിലന്‍സിനോടും ഞാന്‍ ചോദിച്ചതാണ്. അന്ന് അവരൊന്നും പറഞ്ഞില്ല. അതിനുള്ള നിയമം ഞങ്ങള്‍ക്കില്ലെന്നാണ് വിജിലന്‍സ് പറഞ്ഞത്