BREAKING NEWSKERALANEWS

ട്രഷറി തട്ടിപ്പ് കേസ്; ബിജുലാല്‍ അറസ്റ്റില്‍, പിടിയിലായത് വക്കീല്‍ ഓഫീസില്‍ നിന്ന്

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ബിജുലാല്‍ പിടിയിലായത്. ബിജുലാലിന്റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 മുതല്‍ ജൂലൈ 31വരെ നിരവധി പ്രാവശ്യം ബിജു ലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍. തട്ടിപ്പിന്റെ വ്യാപ്തി ഇപ്പോള്‍ പുറത്തുവന്നതിനെക്കാള്‍ വലുതായിരിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കമ്പ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ ബിജുലാല്‍ സോഫ്റ്റ്!വെയര്‍ അപാകത മനസിലാക്കി നിരവധി പ്രാവശ്യം പണം ചോര്‍ത്തിയിരിക്കാമെന്നാണ് കരുതുന്നത്. ഓണ്‍ ലൈന്‍ ചീട്ടു കളിക്ക് ലഭിച്ച പണത്തിന് 14,000 രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജുലാല്‍ നികുതി അടച്ചിട്ടുണ്ട്.
പണം തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബിജുലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് താന്‍ ഇപ്പോള്‍ ക്രൂശിക്കപ്പെടുന്നതെന്നും കേസില്‍ നിരപരാധിയാണെന്നും ബിജുലാല്‍ ജാമ്യ അപേക്ഷയില്‍ പറയുന്നുണ്ട്. മെയ് 31 ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്!വേര്‍ഡ് ഉപയോഗിച്ചാണ് ബിജുലാല്‍ രണ്ട് കോടി രൂപ തട്ടിയെടുത്തത്. ഇതില്‍ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്നും കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്. പ്രതി ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.

Related Articles

Back to top button