BREAKING NEWSKERALALATESTNEWS

ട്രഷറി തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ക്കെതിരേ നടപടി വന്നേക്കും

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ട്രഷറി ഡയറക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ട്രഷറി തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ട്രഷറി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ ട്രഷറി ഓഫീസര്‍, ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ശുപാര്‍ശ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രി ഉന്നതതലയോഗം വിളിച്ചു. ധനകാര്യസെക്രട്ടറിയും സോഫ്റ്റ് വെയര്‍ ചുമതലയുള്ള എന്‍ഐഎസി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. പണം തട്ടിയെടുത്ത ഒന്നാം പ്രതി ബിജുലാല്‍ ഇപ്പോഴും ഒളിവിലാണ്. ബിജുലാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി മടക്കി.
ഇതിനിടെ സൈബര്‍ വിദഗ്ദര്‍ ഉള്‍പ്പെടെ ട്രഷറില്‍ പരിശോധന നടത്തി. പണം പോയത് ഏത് അക്കൗണ്ടില്‍ നിന്നാണെന്ന കാര്യം ഇനിയും വ്യക്തമാകേണ്ടതുണ്ട്. കള്കടറുടെ അക്കൗണ്ടില്‍ നിന്നയിരുന്നു പണം മാറ്റാന്‍ ശ്രമിച്ചിരുന്നത്. ഇടപാടിന് ശേഷം ഡീലേറ്റ് ചെയ്തതിനാല്‍ ആ അക്കൗണ്ടിലേക്ക് പണം തിരിയെത്തി. പക്ഷെ മറ്റേതോ അക്കൗണ്ടില്‍ നിന്നും ബിജു ലാലിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം പോയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അതിനിടെ ട്രഷറി തട്ടിപ്പ് സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കുകയാണ്. ഒളിവിലുള്ള പ്രധാന പ്രതി ബിജുലാലിന് സംരക്ഷണം നല്‍കുന്നതെന്ന് സര്‍ക്കാറാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ട്രഷറി തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

Related Articles

Back to top button