തിരുവനന്തപുരം: ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന തരത്തില്‍ പിറകിലെ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം. എന്നാല്‍ ഈ നിയമം എങ്ങനെ നടപ്പിലാക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍.
വാഹനം ഓടിക്കുന്ന സമയത്ത് ഇരുവരും ഹെല്‍മറ്റ് ധരിച്ച് ഇത്തരത്തില്‍ സംസാരിക്കുന്നത് ഓടിക്കുന്ന ആളുടെ ശ്രദ്ധ ഇല്ലാതാക്കുമെന്നും ഇത് റോഡില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്.
60 Less than a minute