BREAKING NEWSWORLD

ബിന്‍ ലാദന്‍ അശ്ലീല വീഡിയോകള്‍ ഉപയോഗിച്ചത് ആശയം കൈമാറാന്‍

ന്യൂയോര്‍ക്ക്: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചത് വ്യത്യസ്ത രീതിയെന്ന് വെളിപ്പെടുത്തല്‍. എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അശ്ലീല വീഡിയോകളില്‍ ഒളിപ്പിച്ചാണ് ബിന്‍ലാദന്‍ ഭീകരരുമായി ആശയവിനിമയം നടത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിന്‍ലാദന്റെ ജീവിതം ആസ്പദമാക്കി അന്താരാഷ്ട്ര മാദ്ധ്യമം തയ്യാറാക്കിയ ഡോക്യൂമെന്ററിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ ബിന്‍ലാദന്‍സ് ഹാര്‍ഡ് ഡ്രൈവ് ‘ എന്ന പേരിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഡോക്യുമെന്ററി ഈ മാസം 10 ന് ചാനല്‍ സംപ്രേക്ഷണം ചെയ്യും. ബിന്‍ലാദന്റെ പക്കല്‍ നിന്നും കണ്ടെടുത്ത ഡിജിറ്റല്‍ സാമഗ്രികളെയാണ് ഡോക്യുമെന്ററി പ്രധാനമായും വിശകലനം ചെയ്യുന്നത്.
2011 ലാണ് ബിന്‍ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചത്. വധിച്ച ശേഷം ബിന്‍ലാദന്റെ പക്കല്‍ നിന്നും അശ്ലീല വീഡിയോകളുടെ ശേഖരം കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നുമാണ് ആശയവിനിമയത്തിനായി ഇത്തരം വിഡീയോകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ഈ വീഡിയോകള്‍ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.
മറ്റ് ഭീകരരുമായി ആശവിനിമയം നടത്താന്‍ ബിന്‍ലാദന്‍ അശ്ലീല വീഡിയോകള്‍ ഉപയോഗിച്ചിരുന്നതായി മാദ്ധ്യമ പ്രവര്‍ത്തകനും, സുരക്ഷാ കൗണ്‍സില്‍ വിദഗ്ധനുമായ പീറ്റര്‍ ബെര്‍ഗെന്‍ പറഞ്ഞു. കണ്ടെടുത്ത ഹാര്‍ഡ് ഡ്രൈവുകളില്‍ നിന്നും ഒരു പാട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബിന്‍ലാദന് വിപ്ലവ പ്രസംഗങ്ങള്‍ തയ്യാറാക്കി നല്‍കിയിരുന്നത് വിദ്യാസമ്പന്നരായ ഭാര്യമാരായിരുന്നു. രാജ്യത്തിന് പുറത്തുള്ള ഭീകരരുമായി കൊറിയറുകള്‍ വഴിയാണ് ബിന്‍ലാദന്‍ ആശയവിനിമയം നടത്തിയിരുന്നത് എന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button