തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശവും സ്ത്രീവിരുദ്ധ സംഭാഷണവും നടത്തിയ വിജയ് പി നായര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്കി ആക്ടിവിസ്റ്റ് ബിന്ദു അമ്മണി.വെര്ട്ടിക്ക്സ് സീന്‍ എന്ന് യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെ അപകീര്‍ത്തിപ്പെടുത്തുകയും അതിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. സുഗതകുമാരി ടീച്ചര്‍, ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, രഹ്ന ഫാത്തിമ തുടങ്ങിയവരെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുകയും വീഡിയോയിലുടനീളം ദ്വയാര്‍ത്ഥ പ്രയോഗങ്ങളള്‍ നടത്തുകയും, ഫെമിനിസ്റ്റുകള്‍ ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നുമായിരുന്നു വിജയ് പി നായരുടെ പരാമര്‍ശം.
അതേസമയം യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അപമാനിച്ചതിന് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു. ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യ ലക്ഷമിയും ദിയാ സനയും നേത്യത്വത്തില്‍ കരി ഓയില്‍ ഓയിക്കുകയും പ്രതിഷേധിക്കുകയ്യും ചെയ്തിരുന്നു. വിജയ് പി നായര്‍ എന്ന വ്യക്തി താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു പ്രതിഷേധം . പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രണമെന്നായിരുന്ന ഭാഗ്യലക്ഷിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിച്ചതില്‍മാപ്പു പറയുന്നതായും ആക്രമിച്ചവര്‍ക്കെതിരെ തനിക്ക് പരാതിയില്ലെന്നും വിജയ് പി നായര്‍ പറഞ്ഞു. .