BREAKINGKERALA

ദന്തല്‍ ഡോക്ടറെ കാക്കനാട്ടെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ദന്തല്‍ ഡോക്ടറെ കാക്കനാട് ടി വി സെന്റര്‍ താണാപാടത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. കോഴിക്കോട് വെസ്റ്റ് ഹില്‍ അത്താണിക്കല്‍ പെരുമാനൂര്‍ വീട്ടില്‍ സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 39 വയസായിരുന്നു. ഫ്ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. തിരുവാണിയൂര്‍ ലയണ്‍സ് ഹോസ്പ്പിറ്റലിലെ ഡോക്ടറാണ്. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എഫ്രേം സോഡി ,ബെഞ്ചമിന്‍ സോഡി എന്നിവര്‍ മക്കളാണ്.

Related Articles

Back to top button