KERALABREAKING NEWSLATEST

അനൂപിനെ അറിയാം; റസ്റ്റോറന്റ് തുടങ്ങാന്‍ 6 ലക്ഷം രൂപ കടം നല്‍കിയിരുന്നുവെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം: ബെംഗളുരുവില്‍ ലഹരികടത്ത് കേസില്‍ അറസ്റ്റിലായ സംഘവുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ബിനീഷ് കോടിയേരി. ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെ അടുത്തറിയാമെന്നും വസ്ത്ര വ്യാപാരിയെന്ന നിലയ്ക്കാണ് പരിചയമെന്നും ബിനീഷ് പ്രതികരിച്ചു. ബെംഗളൂരുവില്‍ റസ്റ്റോറന്റ് തുടങ്ങാന്‍ ആറു ലക്ഷം രൂപ വായ്പ നല്‍കിയിട്ടുണ്ട്. അനൂപിന് ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ബെംഗളൂരുവില്‍ പോകുമ്പോള്‍ ഹോട്ടല്‍ റൂം ബുക്ക് ചെയതു തരാറുണ്ട്. റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നല്‍കി. ആറു ലക്ഷം രൂപയാണ് വായ്പയായി നല്‍കിയത്. ടി-ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് ഞാന്‍ അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട് അനൂപ് റെസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.

‘പി.കെ.ഫിറോസിന് എന്ത് ആരോപണവും ഉന്നയിക്കാം. അനൂപിനെ ഞാന്‍ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂബിനെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോര്‍മയില്ല. എന്‍.ഐ.എ ചോദിക്കുകയാണെങ്കില്‍ കോള്‍ ലിസ്റ്റെല്ലാം കൊടുക്കാം.’

Related Articles

Back to top button