ബെംഗളൂരു: ലഹരി ഇടപാടു കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി 3.5 കോടിയിലധികം രൂപയുടെ ഹവാല പണമിടപാട് നടത്തിയതിന്റെ തെളിവുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ അറിയിച്ചു. ഇതുള്‍പ്പെടെ 2012-19 കാലത്ത് ഇരുവരും തമ്മില്‍ 5 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് നടന്നു. ഈ തുകയിലേറെയും ലഹരി ഇടപാടിലൂടെ സ്വരൂപിച്ചതാണ്. എന്നാല്‍, ഇതെക്കുറിച്ച് വിശദീകരണം നല്കാന് ബിനീഷ് തയാറാകുന്നില്ല.
കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പ്രത്യേക കോടതിയില്‍ ബിനീഷിനെ ഹാജരാക്കിയപ്പോഴായിരുന്നു ഇഡിയുടെ വെളിപ്പെടുത്തലുകള്‍.ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ശനി വരെ 5 ദിവസം കൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു. ഇഡി 10 ദിവസമാണ് ആവശ്യപ്പെട്ടിരുന്നത്.
ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ബിനീഷ് പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രസന്നകുമാര്‍ കോടതിയെ ധരിപ്പിച്ചു. നടുവേദനയും ഛര്‍ദിയും കാരണം ദേഹാസ്വാസ്ഥ്യമെന്നു പറഞ്ഞ് കഴിഞ്ഞ രണ്ടര ദിവസം തീര്‍ത്തും നിസ്സഹകരിച്ചു. കേരളത്തില്‍ 10 കേസുകളും ദുബായിയില്‍ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളിയാണ്. ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബിനാമി കമ്പനികള്‍ തുടങ്ങിയിരുന്നു.
അനൂപിന്റെയും ഒപ്പം അറസ്റ്റിലായ മലയാളി റിജേഷ് രവീന്ദ്രന്റെയും പേരിലാണിത്. നികുതി റിട്ടേണുകളിലെ പൊരുത്തക്കേടും അന്വേഷിക്കേണ്ടതുണ്ട്.ബിനീഷുമായി ലഹരി ഉപയോഗം വഴിയാണ് സൗഹൃദത്തിലായതെന്ന് അനൂപ് മൊഴി നല്‍കിയെന്നും ഇഡി അറിയിച്ചു.ബിനീഷിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. 24 മണിക്കൂര്‍ തോറും ആരോഗ്യസ്ഥിതി വിലയിരുത്തണമെന്നു കോടതി നിര്‍ദേശിച്ചു.
ബിനീഷിന്റെ ഇടപാട് 5 കോടിയിലേറെ, എല്ലാ സമ്പാദിച്ചത് ലഹരിയില്‍ നിന്ന്