ENTERTAINMENTMALAYALAM

ബിനീഷിനെതിരേ അനങ്ങാതെ താരസംഘടന

തിരുവനന്തപുരം:ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത നടന്‍ ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയില്‍ നിന്ന് മാറ്റിനിര്‍ത്താത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നേതൃത്വത്തിലെ ഒരു വിഭാഗം. ഇടതുപക്ഷ എംഎല്‍എമാര്‍ സംഘടനയുടെ നിര്‍ണ്ണായക പദവിയില്‍ ഉള്ളതിനാലാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി നടപടിയെടുക്കുന്നതില്‍ തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.ഉടനടി യോഗം ചേര്‍ന്ന് ബിനീഷിനെതിരായ നടപടിയില്‍ തീരുമാനമെടുക്കണമെന്ന ആവശ്യത്തിലാണ് ഇവര്‍.
സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന് സൗകര്യമുള്ള ഒരു ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഉടന്‍ എക്‌സിക്യൂട്ടീവ് ചേരുമെന്നുമാണ് കഴിഞ്ഞ ദിവസം ഇടവേള ബാബു മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.ഇടതുപക്ഷ എംഎല്‍എയായ മുകേഷ് സംഘടനയുടെ വൈസ് പ്രസിഡണ്ടാണ്. മറ്റൊരു ഇടത് എംഎല്‍എയായ കെബി ഗണേഷ് കുമാറും വൈസ് പ്രസിഡണ്ടാണ്. ബിനീഷിനെതിരായ നടപടി അത്ര പെട്ടെന്ന് വേണ്ട എന്നാണ് ഇവരുടെ നിലപാടെന്ന് നടപടിയില്‍ തീരുമാനം ആവശ്യപ്പെടുന്നവര്‍ പറയുന്നു.സംഘടന ട്രഷററായ ജഗദീഷ്, സെക്രട്ടറി സിദ്ദീഖ് എന്നിവര്‍ എക്‌സിക്യൂട്ടീവ് ഉടന്‍ ചേരണമെന്ന് അഭിപ്രായമുള്ളവരാണ്. ടിനി ടോം,ജയസൂര്യ, ഇന്ദ്രന്‍സ്, സുധീര്‍ കരമന,ശ്വേതാ മേനോന്‍,ബാബുരാജ്, രചന നാരായണന്‍ കുട്ടി, ഉണ്ണി ശിവപാല്‍,ആസിഫലി, ഹണി റോസ്, അജു വര്‍ഗീസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

Related Articles

Back to top button