BREAKING NEWSKERALA

ബിനീഷിന്റെ കുഞ്ഞിനെ പേടിപ്പിച്ചു, ഇഡിക്കെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയ ഇ.ഡിക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും ഭയപ്പെടുത്തിയെന്നും കമ്മിഷന്‍ പറഞ്ഞു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോട് അന്വേഷിക്കാനും നിര്‍ദേശം. ആവശ്യമെങ്കില്‍ കേസെടുക്കാനും നിര്‍ദേശിച്ചു.
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് 26 മണിക്കൂറിനുശേഷമാണു പൂര്‍ത്തിയാക്കിയത്. ഭാര്യാമാതാവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീക്ഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു.
ബുധനാഴ്ച രാവിലെ 9.30 നു തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്നു രാവിലെ 11 മണിയ്ക്കാണ്. ബിനീഷിന്റെ സാമ്പത്തിക സ്രോതസുകളും ബെനാമി ഇടപാടുകളുമാണ് പ്രധാനമായും പരിശോധിച്ചത്. ഭാര്യാമാതാവിന്റെ ഫോണ്‍ എന്‍ഫോഴ്‌സ്‌മെന്റ്് കസ്റ്റഡിയിലെടുത്തു. ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ലെന്നും കോടതിയെയും അറിയിക്കാനാണ് ഇ.ഡി തീരുമാനം. അതേസമയം കണ്ടെടുത്ത സാധനങ്ങള്‍ തങ്ങളെ കാണിച്ചില്ലെന്നു ആരോപിച്ച് മഹസറില്‍ ഒപ്പിട്ടില്ലെന്നു ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു. പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്നും മഹസറില്‍ ഒപ്പിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാമാതാവ് മിനി ആരോപിച്ചു.

Related Articles

Back to top button