ബെംഗളൂരു: മയക്കുമരുന്ന് പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് മുതല്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. സമീപത്തെ പൊലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാര്‍പ്പിച്ചത്. ഒന്‍പതരയോടെ ശാന്തി നഗറിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക് കൊണ്ടുവരും. മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷ് ആണെന്നാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് വിവരങ്ങള്‍ തേടും. അതേസമയം ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്ത എന്‍സിബിയും ഇന്ന് എന്‍ഫോഴ്സ്മെന്റില്‍ നിന്ന് വിവരങ്ങള്‍ തേടും.