BREAKING NEWSKERALA

ബെംഗളൂരു ലഹരി സംഘത്തിന്റെ കീ പിന്‍ ബിനീഷോ, ചോദ്യം ചെയ്യല്‍ തുടങ്ങി

ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ബെംഗളൂരുവിലെ ഓഫിസില്‍ ആരംഭിച്ചു. ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ 4, 5 വകുപ്പുകളാണ് ചുമത്തിയത്. 7 വര്‍ഷം വരെ തടവു ലഭിച്ചേക്കാം.
ലഹരി ഇടപാടില്‍ അനൂപ് മുഹമ്മദിനെ നിയന്ത്രിച്ചത് ബിനീഷാണെന്ന് ഇഡി വ്യക്തമാക്കി. ബെംഗളൂരുവിലെ ഇടപാടുകള്‍ ബിനീഷ് കേരളത്തിലിരുന്നാണു നിയന്ത്രിച്ചത്. ലഹരി ഇടപാടിനായി പണംവന്ന അക്കൗണ്ടുകള്‍ ബിനീഷിന്റെ അറിവിലുള്ളതാണെന്നും ഇഡി വ്യക്തമാക്കി. അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നുവെന്നും ഇഡി അറിയിച്ചു. അതേസമയം, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ബിനീഷ് പ്രതികരിച്ചില്ല.
ബിനീഷിന് സ്വന്തമായുള്ളത് വീടും സ്ഥലവും മാത്രമാണെന്ന് റജിസ്‌ട്രേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മൂന്ന് കമ്പനികളിലെ ഓഹരിയും ബാങ്ക് ബാലന്‍സും റിപ്പോര്‍ട്ടിലില്ല. ഇക്കാര്യം റജിസ്‌ട്രേഷന്‍ വകുപ്പിന്റെ പരിധിയില്‍ വരുന്നില്ലെന്നാണ് കാരണമായി പറയുന്നത്. ഇഡിയുടെ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ലഹരി ഗുളികകളുമായി ഓഗസ്റ്റ് 21നു നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് (പിഎംഎല്‍എ) അറസ്റ്റ്. കേസിലെ ആറാം പ്രതിയാണു ബിനീഷ്.
തന്റെ അക്കൗണ്ടില്‍ ലഭിച്ച 50 ലക്ഷം രൂപ, ബിനീഷിന്റെ ഉറപ്പില്‍ പലരില്‍നിന്നായി ലഭിച്ചതാണെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. 20 അക്കൗണ്ടുകളില്‍നിന്നാണ് ഈ പണം വന്നത്. മുന്‍പു കൊച്ചിയില്‍ റെഡിമെയ്ഡ് വസ്ത്ര ബിസിനസ് നടത്തിയിരുന്ന അനൂപിനു ബെംഗളൂരു കമ്മനഹള്ളിയില്‍ ‘ഹയാത്ത്’ എന്ന ഹോട്ടല്‍ നടത്താന്‍ 6 ലക്ഷം രൂപ മാത്രമാണു നല്‍കിയതെന്നാണ് ഒക്ടോബര്‍ ആറിന് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ബിനീഷ് പറഞ്ഞത്.
ഈ മൊഴിവൈരുധ്യം പരിശോധിക്കാന്‍ അനൂപിനെ കഴിഞ്ഞയാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. താന്‍ ലഹരി ഇടപാടുകളിലെ ബെനാമി മാത്രമാണെന്നായിരുന്നു അനൂപിന്റെ മൊഴി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker