BREAKING NEWSKERALA

ബീനീഷ് കോടിയേരിയുമായി ബന്ധം; തിരുവനന്തപുരത്തെ കൂടുതല്‍ കമ്പനികള്‍ ഇഡി അന്വേഷണപരിധിയില്‍

ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തി ഇഡി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉള്‍പ്പെടുത്തി. ഈ കമ്പനികളഉമായി ബിനീഷിനു നേരിട്ടോ ബിനാമികള്‍ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.
തിരുവനന്തപുരത്തെ ഓള്‍ഡ് കോഫീ ഹൗസ്, യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ്, കാര്‍ പാലസെസ് , കാപിറ്റോ ലൈറ്‌സ് , കെകെ റോക്‌സ് ക്വാറി എന്നീ സ്ഥാപനങ്ങളെയാണ് പുതിയതായി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2008 മുതല്‍ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്നു സംശയമുണ്ടെന്നും ഇഡി പറയുന്നു. ഇതും അന്വേഷിക്കും.
ഇതിനിടെ ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ ബെംഗളൂരുവിലെ ഇ.ഡി.ആസ്ഥാനത്തെത്തി.
കഴിഞ്ഞ ദിവസമാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കുകയും അഭിഭാഷകര്‍ക്ക് കാണുന്നതിന് കോടതി അനുമതി നല്‍കുകയും ചെയ്തത്.
ബന്ധുക്കളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു തിങ്കളാഴ്ച ബിനീഷ് കോടതിയെ അറിയിച്ചത്. എന്നാല്‍ അഭിഭാഷകരെ കാണാമെന്ന് കോടതി അറിയിച്ചു. അഭിഭാഷക സംഘം ഇ.ഡി ആസ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ബിനീഷുമായി സംസാരിക്കാനുള്ള അനുമതിയുള്ളത്.

Related Articles

Back to top button