BREAKING NEWSKERALA

ലഹരിക്കടത്ത്; പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പും ബിനീഷിനെ അനൂപ് വിളിച്ചു

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കൊടിയേരിയെ വിളിച്ചതായി വിവരം. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് അനൂപ് അഞ്ച് തവണ ബിനീഷിനെ വിളിച്ചതായുള്ള ഫോണ്‍രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.
ഓഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ കല്യാണ്‍നഗറിലെ ഹോട്ടലില്‍ നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇതിന്റെ രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. കോളുകളുടെ നീളം ഒരു മിനിറ്റില്‍ താഴെയാണ്. ഓഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണില്‍ സംസാരിച്ചതായി രേഖയില്‍ നിന്ന് വ്യക്തമാണ്.
ഓഗസ്റ്റ് മാസത്തില്‍ മാത്രം 8 തവണയാണ് ഇരുവരും സംസാരിച്ചത്. ഓഗസ്റ്റ് 19 ന് അനൂപുമായി സംസാരിച്ചുവെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ വല്ലപ്പോഴും മാത്രമമേ വിളിക്കാറുള്ളു എന്നായിരുന്നു ബിനീഷിന്റെ വാദം. അനൂപിന് നാട്ടില്‍ വരാന്‍ പണമില്ലാത്തത് കൊണ്ട് ആ ദിവസം 15,000 രൂപ അയച്ചു എന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മയക്കുമരുന്നുമായി പിടിയിലാകുമ്പോള്‍ അതേ അനൂപിന്റെ കയ്യിലുണ്ടായിരുന്നത് 2,20,00 രൂപയാണ്.

Related Articles

Back to top button