BREAKING NEWSKERALA

ബിനീഷ് ഇന്ന് ഇഡിക്കു മുന്നില്‍, ഇനിയെന്ത്? അകത്തേക്കോ പുറത്തേക്കോ

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരു ശാന്തി നഗറിലെ ലറ ഓഫീസില്‍ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. ബിനീഷ് ഇന്നലെ ഉച്ചയോടെ നഗരത്തില്‍ എത്തിയിട്ടുണ്ട്.
എന്‍സിബി അറസ്റ്റ് ചെയ്ത അനൂപിനെ സാമ്പത്തികമായി സഹായിച്ചെന്ന മൊഴിയാണ് അന്വേഷണം ബിനീഷിലേക്കും എത്തിച്ചത്. അനൂപ്മയക്കുമരുന്ന് വ്യാപാരം നടത്തിയെന്ന് അറിഞ്ഞുകൊണ്ടാണോ ബിനീഷ് സഹായിച്ചതെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ലഹരിമരുന്ന് കേസിലെ ഹവാല പണമിടപാട് കണ്ടെത്തുന്നതിനായി കഴിഞ്ഞയാഴ്ചയാണ് ഇഡി കേസെടുത്തത്.

Related Articles

Back to top button