KERALALATEST

ബിനീഷിനെതിരെ ഏജന്‍സികള്‍ക്ക് വിവരം നല്‍കിയെന്ന് ആരോപിച്ച് വ്യാപാരിക്കു നേരേ ആക്രമണം

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ അക്രമിച്ചുവെന്ന പരാതിയുമായി വ്യവസായി. മര്‍ദ്ദനമേറ്റ ശാസ്തമംഗലം സ്വദേശി ലോറന്‍സ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കി.ബിനീഷ് അറസ്റ്റലായ ശേഷവും മൊബൈലില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ പറയുന്നു.
ബിനീഷിന്റെ ഡ്രൈവര്‍ മര്‍ദ്ദിച്ചുവെന്നാണ് ലോറന്‍സിന്റെ പരാതി, അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കിയെന്ന ആരോപണത്തിലായിരുന്നു ആക്രമണം. തലസ്ഥാനത്ത് ലോഡ്രിങ് സ്ഥാപനം നടത്തുന്ന ലോറന്‍സ് റിയന്‍സ് എസ്റ്റേറ്റ് ബിസിനസ് രംഗത്തുമുണ്ട്. ശാസ്തമംഗലത്ത് മുടിവെട്ടാന്‍ പോയപ്പോള്‍ ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചവെന്നാണ് പരാതി.
അക്രമികളില്‍ നിന്നും രക്ഷപ്പെട്ട ശേഷം പൊലീസിനെ വിവരം അറിയിച്ചു. മ്യൂസിയം പൊലീസെത്തിയണ് ലോറന്‍സിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷം അക്രമിസംഘം ഗേറ്റ് തകര്‍ത്ത് വീട്ടിനുനേരെ കല്ലെറിഞ്ഞുവെന്നും ലോറന്‍സ് പറയുന്നു. ബിനീഷുമായുള്ള ചില പണം ഇടപാടുകളില്‍ തര്‍ക്കമുണ്ടായിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കുന്നുവെന്നാരോപിച്ചാണ് ഇപ്പോഴത്തെ ആക്രണമണമെന്നാണ് ലോറന്‍സ് പറയുന്നത്. ബിനീഷ് അറസ്റ്റലായ ശേഷം മൊബൈലില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പറയുന്നു.
ബിനീഷുമായുള്ള തര്‍ക്കത്തിന് ശേഷം ബിനസിനസ്സ് സ്ഥാപനങ്ങള്‍ ഓരോന്നായി പൂട്ടേണ്ടിവന്നതായി ലോറന്‍സ് പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമുള്‍പ്പെടെ ബിനീഷിനെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.

Related Articles

Back to top button