BREAKING NEWSKERALALATEST

കാണാന്‍ അനുവദിച്ചില്ല; പരാതിയുമായി ബിനോയ് ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍

ബെംഗളൂരു: ഇഡി ഓഫിസില്‍ ബിനീഷിനെ കാണാന്‍ അനുമതി കിട്ടാതിരുന്ന സഹോദരന്‍ ബിനോയ് കോടിയേരി രാത്രി കര്‍ണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക്കയുടെ വസതിയിലെത്തി. നേരിട്ടു ഹര്‍ജി നല്‍കാനായിരുന്നു ശ്രമം. ഹര്‍ജി ഇന്നു കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് സുരക്ഷാ ജീവനക്കാര്‍ മടക്കിയയച്ചു.
ഇന്നലെ വൈകിട്ട് 5.15 നു 2 അഭിഭാഷകര്‍ക്കും 3 സുഹൃത്തുക്കള്‍ക്കും ഒപ്പമാണു ബിനോയ് ഇഡി ഓഫിസിലെത്തിയത്. അര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉദ്യോഗസ്ഥരോടു സംസാരിക്കാനായത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പുവയ്പിക്കാനുണ്ടെന്നു പറഞ്ഞെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker