പട്ന: ബിഹാര്‍ സ്വദേശിനി നല്കിയ ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്.
ബിനോയിയെ അന്ധേരി കോടതിയില്‍ 678 പേജുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലം ലാബില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.