BREAKING NEWSKERALANEWS

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം, കേരളം വിട്ടു പോകരുത്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം. കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന 13 ാം തിയതി വരെ ഫ്രാങ്കോ കേരളം വിടാന്‍ പാടില്ലന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനിയുള്ള ഹിയറിംഗുകളില്‍ എല്ലാം ബിഷപ്പ് കോടതിയില്‍ ഹാജരാകണം. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. കോവിഡ് പൊസിറ്റീവ് ആണെന്നും നെഗറ്റീവ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കയിട്ടില്ലെന്നും പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അ്ക്കാര്യം ആരോഗ്യവകുപ്പ് നോക്കുമെന്നായിരുന്നു കോടതിയുടെ മറുപടി.
സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്. സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ഫ്രാങ്കോ മുളക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കോടതി തീരുമാനത്തെ എതിര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ ചോദിച്ചു. ഫ്രാങ്കോ മുളക്കലിന്റെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker