കല്‍പ്പറ്റ : അന്നം തരുന്ന കര്‍ഷകരെ മറന്ന് കൊണ്ട് അധികാരികള്‍ മുന്നോട്ട് പോവുന്നത് ഭൂഷണമല്ലെന്ന് കാര്‍ഷിക പുരോഗമന സമിതി രക്ഷധികാരി ബിഷപ്പ് ഡോ : ജോസഫ് മാര്‍ തോമസ് പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖാപിച്ചു കൊണ്ട് കല്പറ്റ ടെലഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ നടത്തിയ സമരം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
18 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന സമരം ഒത്ത്തീര്‍പ്പാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാകണാം, കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കാനും കേന്ദ്ര അധികാരികള്‍ തയ്യാറാകണം ഒരു കര്‍ഷകനെയും മറന്ന് കൊണ്ട് ഒരു അധികാരികള്‍ക്കും മുന്നോട്ട് പോവാന്‍ കഴിയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കാര്‍ഷിക പുരോഗമന സമിതി, വയനാട് സംരക്ഷണ സമിതി, ഫാര്‍മേഴ്സ് റിലീഫ് ഫോറം, ഓള് ഇന്ത്യ ഫാര്‍മേഴ്സ് അസോസിയേഷന്, കര്‍ഷക സംരക്ഷണ സമിതി, കേരള ആദിവാസി ഫോറം, തുടങ്ങിയ സംഘടന പ്രധിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. സമരത്തില്‍ കെ. പി.എസ്. സംസ്ഥാന ചെയര്മാന് പി.എം. ജോയി അധ്യക്ഷത വഹിച്ചു ഡോ: പി. ലക്ഷ്മണന്,
എന്‍.ജെ. ചാക്കോ, കെ.പി. യൂസഫ് ഹാജി, ശാലു എബ്രഹാം, ഗഫൂര്‍ വെണ്ണിയോട്, എ.എന്‍. മുകുന്ദന്, എ.കെ. ഇബ്രാഹിം, ടി.പി. ശശി, പി.ജെ. ജോണ്‍, വത്സചാക്കോ, ടി.കെ ഉമ്മര്‍, എ. ചന്ദുണ്ണി,
ഒ.സി. ഷിബു, സുരേന്ദ്രന് മണിച്ചിറ, ഉനൈസ് കല്ലൂര്‍, അസൈനാര്‍ ബത്തേരി, ഇ.പി. ജേക്കബ്, സി.പി. അഷറഫ്, എ. സി. അനിത, ഇ.സി പുഷ്പവല്ലി, പി.അഫ്സല് അനീഷ് കുമാര്‍, സെയ്ഫുള്ള,
കെ.സി. എല്‍ദോ, സ്വപ്ന ആന്റണി, പി എം. സഹദേവന്, എ.ഡി. ബാലന്,
എം.പി. മാരന്, സിദ്ധീഖ് പറക്കൂത്ത് തുടങ്ങിയവര്‍ സംസാരിച്ചു.